സുപ്രീംകോടതി /ഫയല്‍ ചിത്രം 
India

'പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണം'; കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇങ്ങനെ വിളിച്ചു പറയേണ്ടതില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണമെന്ന് ഉപദേശിച്ച കല്‍ക്കട്ട ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ജഡ്ജിമാര്‍ ഇത്തരം ഉപദേശ പ്രസംഗം നടത്തേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഒക്രയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി നിരീക്ഷണം. കേസില്‍ കോടതിയെ സഹായിക്കാന്‍ സീനിയര്‍ അഭിഭാഷക മാധവി ദിവാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. 

ഹൈക്കോടതിയുടെ പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അത് ഭരണഘടനയുടെ 21ാം അനുഛേദപ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാണ്. ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇങ്ങനെ വിളിച്ചു പറയേണ്ടതില്ല. അവര്‍ ഉപദേശ പ്രസംഗം നടത്തേണ്ടവര്‍ അല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും  നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്നില്‍ ലൈംഗിക തൃഷ്ണ അടക്കിവയ്ക്കണമെന്നാണ് ഒക്ടോബര്‍ 18ന് പ്രസ്താവിച്ച വിധിയില്‍ ഹൈക്കോടതി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു', യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

SCROLL FOR NEXT