പ്രതീകാത്മക ചിത്രം  
India

മദ്യപിച്ച് ബോധം പോയാല്‍ പേടിക്കേണ്ട; കെട്ടിറങ്ങും വരെ വിശ്രമിക്കാം, ബംഗളൂരു പൊലീസ് വീട്ടിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പുതുവര്‍ഷാഘോഷ ആഘോഷത്തിനിടെ മദ്യപിച്ച് ബോധം പോയാല്‍ പേടിക്കേണ്ട, ബംഗളൂരു പൊലീസ് വീട്ടിലെത്തിക്കും. കര്‍ണാടക സര്‍ക്കാരിന്റേതാണ് പ്രഖ്യാപനം. അപകടങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അമിതമായി മദ്യപിച്ച ആളുകളെ അവരുടെ വീടുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

ആഘോഷങ്ങള്‍ക്കിടെ ലഹരി ശമിക്കുന്നതുവരെ ആളുകള്‍ക്ക് വിശ്രമിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകമായി 15 സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ മദ്യപിക്കുന്ന എല്ലാവരെയും പൊലീസ് വീട്ടില്‍ ഇറക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ എല്ലാവരെയും വീട്ടില്‍ ഇറക്കിവിടില്ല. അമിതമായി മദ്യപിച്ചവരെയും നടക്കാന്‍ കഴിയാത്തവരെയും ബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തിയവരെയും കൊണ്ടുപോകും. 15 സ്ഥലങ്ങളില്‍ ഞങ്ങള്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലഹരി മാറുന്നതുവരെ അവരെ അവിടെ താമസിപ്പിച്ച് തിരിച്ചയയ്ക്കും.' പരമേശ്വര പറഞ്ഞു.

പുതുവത്സരാഘോഷത്തില്‍ വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളിലാണ് പൊതുസ്ഥലത്ത് ലഹരിയുടെ അപകടങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. ബാറുകള്‍ക്കും പബ്ബുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പരമേശ്വര പറഞ്ഞു.

Bengaluru's New Year’s eve offer: Call a police van for a free ride home if you're too drunk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്'

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

SCROLL FOR NEXT