നിതിന്‍ 
India

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; കനേഡിയന്‍ 'യുവതി' നാട്ടിലെത്തിയപ്പോള്‍ 61കാരി; 31കാരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി

നിതിന്‍ (31) എന്നയാളുമായി ഏകദേശം ഒരു വര്‍ഷം മുമ്പാണ് കാനഡ സ്വദേശിനിയായ 61 കാരി ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തി 61 കാരി. സ്ത്രിയുടെ യഥാര്‍ത്ഥ പ്രായം മനസ്സിലാക്കിയതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോര്‍ ജില്ലയിലെ നീംറാണയിലാണ് സംഭവം.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിന്‍ (31) എന്നയാളുമായി ഏകദേശം ഒരു വര്‍ഷം മുമ്പാണ് കാനഡ സ്വദേശിനിയായ 61 കാരി ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്നത്. പിന്നീട് സോഷ്യല്‍ മീഡിയ വഴി നിരന്തരം സംസാരിച്ച ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

ടൂറിസ്റ്റ് വിസയില്‍ നവംബര്‍ 11-നാണ് കാനഡയില്‍ നിന്ന് യുവതി ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ യുവതിയെ നിതിന്‍ നേരിട്ട് ചെന്ന് സ്വീകരിക്കുകയും, തുടര്‍ന്ന് രാജസ്ഥാനിലെ നീംറാണയിലുള്ള തന്റെ ബന്ധുക്കളുടെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. രണ്ടുദിവസം ഒരുമിച്ച് താമസിച്ചു.

ഇതിനിടയിലാണ് യുവതിയുടെ യഥാര്‍ത്ഥ പ്രായം യുവാവ് അറിയുന്നത്. പ്രായവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ നിതിന്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെനവംബര്‍ 13-ന് യുവതി കനേഡിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. എംബസി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീംറാണ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി അന്വേഷണം നടത്തുകയും ചെയ്തു.

Canadian woman, 61, reaches Rajasthan for marriage; man backs out, police step in

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

ഒരു മിനിറ്റില്‍ 75 പേര്‍ പതിനെട്ടാംപടി കയറും; 80 ലക്ഷം ടിന്‍ അരവണ ഉറപ്പാക്കും; ശബരിമല സജ്ജം

Weekly horoscope (November 15- November 21, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam November 16| സർക്കാർ ആനുകൂല്യങ്ങളിൽ അനുകൂല പുരോഗതി, ആരോഗ്യം മെച്ചപ്പെടും