സണ്ണി ലിയോണി/ ഫേസ്ബുക്ക് 
India

അധ്യാപക നിയമന പരീക്ഷ: ഹാള്‍ടിക്കറ്റില്‍ സണ്ണി ലിയോണിയുടെ അർദ്ധന​ഗ്ന ചിത്രം, പരാതി

ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ്, തന്റെ ഫോട്ടോയ്ക്ക് പകരം സിനിമാനടി സണ്ണി ലിയോണിയുടെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: അധ്യാപക നിയമന പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് അയച്ച ഹാള്‍ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടേതിന് പകരം സിനിമാതാരം സണ്ണി ലിയോണിയുടെ അർദ്ധന​ഗ്ന ചിത്രം. കര്‍ണാടക ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലാണ് ഇത്തരമൊരു അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. 

കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ശിവമോഗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിക്കമംഗലൂരു ജില്ലയിലെ കൊപ്പ സ്വദേശിനിയായ യുവതിയാണ് ശിവമോഗയില്‍ ടീച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. ഞായറാഴ്ചയിയിരുന്നു പരീക്ഷ.

പരീക്ഷയ്ക്കായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ്, തന്റെ ഫോട്ടോയ്ക്ക് പകരം സിനിമാനടി സണ്ണി ലിയോണിയുടെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടത്. എന്നാല്‍ ഇതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. 

സമഭവത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പൊലീസിന് പരാതി നല്‍കിയത്. ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് ഫോട്ടോ അപ് ലോഡ് ചെയ്തിട്ടുള്ളതെന്നും, തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ സുഹൃത്താണ് അപേക്ഷ തയ്യാറാക്കി അയച്ചതെന്നാണ് ഉദ്യോഗാര്‍ത്ഥി പറഞ്ഞതെന്നും അധികൃതര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT