രണ്‍വീര്‍ അല്ലാബാഡിയ ഇന്‍സ്റ്റഗ്രാം
India

അശ്ലീല പരാമര്‍ശം, ലൈംഗികത പ്രകടമാക്കുന്ന ചര്‍ച്ച; രണ്‍ബീര്‍ അല്ലാബാഡിയക്കെതിരെ കേസ്

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന, സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ രണ്‍വീര്‍ അല്ലാബാഡിയ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന പരിപാടിയിലെ അശ്ലീല പരാമര്‍ശത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അസം പൊലീസ്. യ‍ൂട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തി, ലൈംഗികത പ്രകടമാക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന, സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ രണ്‍വീര്‍ അല്ലാബാഡിയ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമ ഇന്‍ഫളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

പുതിയ എപ്പിസോഡില്‍ മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാഡിയ ചോദിച്ച ചോദ്യമാണ് വിവാദമായത്. 'ജീവിതകാലം മുഴുവന്‍ എല്ലാ ദിവസവും നിങ്ങളുടെ മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണണോ, അതോ ഒരിക്കല്‍ അതില്‍ ചേരുകയും അത് എന്നെന്നേക്കുമായി നിര്‍ത്തുകയും ചെയ്യണോ?' എന്നാണ് രണ്‍വീര്‍ ചോദിച്ചത്. ഇതിന്റെ വിഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ ഒട്ടേറെ പേരാണ് രണ്‍വീറിനെതിരെ പരാതിയുമായി എത്തിയത്. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT