മഹുവ മൊയ്ത്ര/ഫയല്‍ 
India

ഇനിയും സമയം നീട്ടില്ല; മഹുവ നവംബര്‍ രണ്ടിനു ഹാജരാവണമെന്ന് സമിതി

ലോക്സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ബിസിനസുകാരനും സുഹൃത്തുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കിയിരുന്നുവെന്ന് മഹുവ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് നവംബര്‍ 2 ന് ഹാജരാകാന്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതല്‍ സമയം നീട്ടിനല്‍കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ കഴിയില്ലെന്ന് മഹുവ അറിയിച്ചതിനെത്തുടര്‍ന്നാണ് തിയതി മാറ്റി നല്‍കിയത്. 

ലോക്സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ബിസിനസുകാരനും സുഹൃത്തുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കിയിരുന്നുവെന്ന് മഹുവ ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചു. ദര്‍ശന്‍ ഹിരാനന്ദാനിയുടെ ഓഫീസിലെ ആരോ പാര്‍ലമെന്റ് വെബ്സൈറ്റില്‍ ചോദ്യം ടൈപ്പ് ചെയ്തിരുന്നുവെന്നും അതിന് ശേഷം വിളിച്ചറിയിച്ചുവെന്നും മഹുവ വ്യക്തമാക്കി. തുടര്‍ന്ന് ഒരു ഒടിപി തന്റെ ഫോണില്‍ വരും. ആ ഒടിപി വച്ചു സ്ഥിരീകരിക്കുമ്പോഴാണ് ചോദ്യങ്ങള്‍ പോസ്റ്റ് ആവുന്നത്. അതുകൊണ്ട് തന്നെ ദര്‍ശന്‍ തന്റെ ഐഡിയില്‍ ലോഗിന്‍ ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് പറയുന്നത് പരിഹാസ്യമാണെന്നും അവര്‍ പറഞ്ഞു. 

വ്യവസായി ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം ലോക്സഭയില്‍ ബിജെപിക്കെതിരെയും അദാനിക്കെതിരെയും നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ്  ആരോപണം. 
ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് പരാതി നല്‍കിയത്. ഇതാണ് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കുന്നത്. വ്യാഴാഴ്ച ദുബെയും അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്കെതിരെ പാനലിന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT