കവര്‍ച്ച ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം 
India

മോഷ്ടാക്കള്‍ യുവാവിന്റെ അടിവസ്ത്രം വരെ ഊരിയെടുത്തു; ക്യാമറ എല്ലാം കണ്ടു; മൂന്ന് പേര്‍ അറസ്റ്റില്‍; വീഡിയോ വൈറല്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കൊള്ളയടിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഡല്‍ഹിയിലെ രഘുവീര്‍ പ്രദേശത്തുനിന്നുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മൂന്നംഗസംഘം ആദ്യം അയാളെ ബെല്‍റ്റൂരി അടിക്കുന്നു. പിന്നാലെ അയാളുടെ വസ്ത്രങ്ങളുള്‍പ്പെടെ ഈരിയെടുത്ത് കവര്‍ച്ച ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. 

രാത്രിയിലായിരുന്നു മൂന്നംഗസംഘം ഇയാളെ കൊള്ളയടിച്ചത്. ഈ സമയത്ത് മറ്റാരും റോഡില്‍ ഉണ്ടായിരുന്നില്ല. മോഷണത്തിനിടെ ഒരാള്‍ ബൈക്കുമായി അതുവഴി വന്നിരുന്നെങ്കിലും ഉടന്‍ തിരിച്ചുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കവര്‍ച്ച നടത്തിയയാള്‍ ഡ്രൈവറാണെന്നും മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. ലഖ്‌വീന്ദര്‍, ദീപക്, ആകാശ് എന്നീ വരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്ത വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്