കടയിലെ ഫ്രീസര്‍ അടിച്ചുപൊളിക്കുന്ന ദൃശ്യം 
India

അര്‍ധരാത്രി മക്കള്‍ക്ക് ഐസ്‌ക്രീം നല്‍കിയില്ല, കടയിലെ ഫ്രീസര്‍ അടിച്ചുതകര്‍ത്ത് അച്ഛന്‍- വീഡിയോ 

 ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കടയിലെ ഫ്രീസര്‍ അടിച്ചുതകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കടയിലെ ഫ്രീസര്‍ അടിച്ചുതകര്‍ത്തു. മക്കള്‍ക്കൊപ്പം ഐസ്‌ക്രീം വാങ്ങാന്‍ എത്തിയയാളാണ് ഫ്രീസര്‍ തകര്‍ത്തത്. സാനിറ്റൈസര്‍ ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന മെറ്റല്‍ സ്റ്റാന്‍ഡ് ഉപയോഗിച്ചാണ് ഐസ്‌ക്രീം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ തകര്‍ത്തത്.

ഡിസംബര്‍ 19ന് പുലര്‍ച്ചെ രണ്ടുമണിക്ക് മുംബൈ വസായിയിലാണ് സംഭവം. തുറന്നിരുന്ന കടയില്‍ ഒരാള്‍ ഐസ്‌ക്രീം ചോദിക്കുന്നതിന്റേയും കടയിലെ ഫ്രീസര്‍ തകര്‍ക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  ഇദ്ദേഹത്തിന് പിന്നില്‍ രണ്ടുകുട്ടികള്‍ നില്‍ക്കുന്നത് കാണാം.

എന്തുകൊണ്ടാണ് കടയുടമ ഐസ്‌ക്രീം നിഷേധിച്ചതെന്നും എന്തിനാണ് അച്ഛനും മക്കളും ഈസമയത്ത് പുറത്ത് ഇറങ്ങിയത് എന്നും വ്യക്തമല്ല. ഐസ്‌ക്രീം നിഷേധിച്ചതിന് പിന്നാലെ കടയുടെ മുന്നില്‍ ഇട്ടിരുന്ന ഫ്രീസറുകള്‍ തല്ലിപൊളിക്കുകയായിരുന്നു. 

കുട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. അവസാനമായി ഒരു പ്രാവശ്യം കൂടി ഐസ്‌ക്രീം ചോദിച്ചതിന് ശേഷമായിരുന്നു ഫ്രീസര്‍ തകര്‍ക്കല്‍. ഹാന്‍ഡ് സാനിറ്റൈസര്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ സ്റ്റാന്‍ഡ് ഉപയോഗിച്ചാണ് ഫ്രീസര്‍ അടിച്ചുതകര്‍ത്തത്. അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം