പ്രതീകാത്മക ചിത്രം 
India

50 വര്‍ഷത്തിന് ശേഷം നിയമത്തില്‍ ഭേദഗതി, വാടക ഗര്‍ഭധാരണത്തില്‍ അമ്മയായാല്‍ ആറ് മാസം പ്രസവാവധി, അച്ഛന് 15 ദിവസവും

കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും പരിഗണിച്ചാണ് കേന്ദ്രം ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇനി മുതല്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് 180 ദിവസം പ്രസവ അവധി എടുക്കാം. 50 വര്‍ഷത്തോളം പഴക്കമുള്ള നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.

പുതിയ നിയമം അനുസരിച്ച് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്ന സ്ത്രീക്ക് 180 ദിവസവും അച്ഛന് 15 ദിവസവും ആണ് അവധി നല്‍കുക. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നയാള്‍ സര്‍ക്കാര്‍ ജീവനക്കാരിയെങ്കില്‍ അവര്‍ക്കും 180 ദിവസം അവധി ലഭിക്കും.

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാന്‍ ഇതുവരെ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും പരിഗണിച്ചാണ് കേന്ദ്രം ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുട്ടികളുടെ അസുഖം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ത്രീ, പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സര്‍വീസ് കാലയളവില്‍ 730 ദിവസമാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ യുവതി പ്രവേശന വിലക്ക് തുടരണം; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

റിലീസ് മാറ്റി; ദൃശ്യം 3 എത്തുക മോഹന്‍ലാല്‍ ജന്മദിനത്തില്‍; പോസ്റ്റര്‍ പുറത്ത്

ഫാഷൻ ടെക്നോളജിയിൽ താൽപ്പര്യമുണ്ടോ? കേരളത്തിൽ പഠിച്ച് ഫാഷനിൽ ബിഡെസ് നേടാം; ഐഎഫ് ടികെ പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 24 മുതൽ അപേക്ഷിക്കാം

10 കിലോ ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം; വ്യാജമെന്ന് കേന്ദ്രം

ലോക്‌സഭാ സീറ്റുകള്‍ 816; സ്ത്രീകള്‍ക്ക് 273; കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210; വനിത സംവരണ ബില്‍ നടപ്പാക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

SCROLL FOR NEXT