indigo service 
India

പ്രതിദിനം 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം; ഇന്‍ഡിഗോയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും റദ്ദാക്കലുകള്‍ ഒഴിവാക്കുന്നതിനും പത്തുശതമാനം സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും റദ്ദാക്കലുകള്‍ ഒഴിവാക്കുന്നതിനും പത്തുശതമാനം സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിസന്ധിക്ക് മുന്‍പ് പ്രതിദിനം 2,200 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തിയിരുന്നത്. ഇതിന്റെ പത്തുശതമാനമായ 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡിഗോയോട് നിര്‍ദേശിച്ചത്.

'ഇന്‍ഡിഗോ എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കലുകള്‍ കുറയ്ക്കുന്നതിനും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് സഹായിക്കും. 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് പാലിക്കുമ്പോള്‍ തന്നെ, ഇന്‍ഡിഗോ മുമ്പത്തെപ്പോലെ തന്നെ അതിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും കവര്‍ ചെയ്യുന്നത് തുടരും,'- ഇന്‍ഡിഗോ എക്സില്‍ കുറിച്ചു. യാത്രാ നിരക്കിന് പരിധി നിശ്ചയിക്കല്‍, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സേവനം നല്‍കല്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

നേരത്തെ, ഇന്‍ഡിഗോ മേധാവി പീറ്റര്‍ എല്‍ബേഴ്സണിനെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാ മോഹന്‍ നായിഡുവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇന്‍ഡിഗോയുടെ സര്‍വീസ് 5 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഡിജിസിഎ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ റദ്ദാക്കലുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കല്‍ പത്തുശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഡിസംബര്‍ 6 വരെ റദ്ദാക്കിയ സര്‍വീസുകളുടെ റീഫണ്ടുകളുടെ 100 ശതമാനവും കൈമാറിയതായും ഇന്‍ഡിഗോ പോസ്റ്റില്‍ സ്ഥിരീകരിച്ചു. ശേഷിക്കുന്ന റീഫണ്ടുകളും ബാഗേജ് കൈമാറ്റവും വേഗത്തിലാക്കാന്‍ നടപടി സ്വീകിരിച്ചിട്ടുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

Centre Asks IndiGo To Cut Over 200 Flights A Day After Days Of Disruptions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്‍

ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയുന്നത് കാൻസറിന് കാരണമാകുമോ? യഥാർഥ്യം ഇതാണ്

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിച്ചില്ല; റിമാന്‍ഡില്‍

IIBF: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

SCROLL FOR NEXT