പ്രതീകാത്മക ചിത്രം 
India

'ഡിജിറ്റല്‍ അറസ്റ്റ്' തടയല്‍; വാട്സ്ആപ്പിന് സിം കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് കേന്ദ്രം

സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നടത്തുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.

വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫോണില്‍ ലഭ്യമാകാന്‍ സിം നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നടത്തുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

2021 ഏപ്രില്‍മുതല്‍ 2025 നവംബര്‍ വരെ 52,000 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പാണ് രാജ്യത്ത് നടന്നതെന്നാണ് കണക്കുകള്‍. റിസര്‍വ് ബാങ്ക്, ടെലികോം വകുപ്പ് തുടങ്ങിയവരുമായി ആലോചിച്ച് ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

വലിയതുകയുടെ ഇടപാടുകള്‍ അസ്വാഭാവികമായി പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമയെ വിവരമറിയിക്കാനുള്ള സംവിധാനം ബാങ്കുകള്‍ക്ക് വേണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രാലയം ഈ വിഷയത്തില്‍ ഉന്നതാധികാരസമിതിയുണ്ടാക്കിയിരുന്നു.

Centre Proposes SIM-Binding for WhatsApp to Curb Digital Scams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; ലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരുടെ പ്രഖ്യാപനം നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തകർന്ന കുരിയാട് എലിവേറ്റഡ് പാതയ്ക്ക് പകരം പുതിയ വയഡക്റ്റ്; ഗതാഗതത്തിനായി തുറന്നു

സൈബർ ലോകത്തെ ചതിക്കുഴികള്‍; പാൻ ഇന്ത്യൻ ത്രില്ലർ 'അച്യുത അവതാരം' ജൂണിൽ

SCROLL FOR NEXT