ഐഎസ്ആര്‍ഒ പുറത്തുവിട്ട ചിത്രം/ ട്വിറ്റര്‍ 
India

'ചന്ദ്രന്റെ തൊട്ടടുത്ത്'; ചന്ദ്രയാന്‍ മൂന്ന് അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം

പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. 

ഇതോടെ പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തി. ഓഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുക. 

ബംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കഴിക്കുമ്പോൾ മധുരം ഉണ്ടാകില്ല, 'ഹിഡൻ ഷു​ഗർ' അടങ്ങിയ ഭക്ഷണങ്ങൾ, തിരിച്ചറിയാതെ പോകരുത്

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ്; പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

150 കൊല്ലത്തിനു ശേഷം ലൈബ്രറി പുസ്തകം തിരിച്ചെത്തി; ലേറ്റ് ഫീ കണക്കാക്കിയാല്‍ 16 ലക്ഷം രൂപ!