Chhattisgarh Blast Three Jawans Killed One Injured During Anti Maoist Operation file
India

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

മുൻപ് കീഴടങ്ങിയ മാവോയിസ്റ്റുകളിൽ സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സേനയ്ക്ക് വിവരം നൽകിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ കോൺസ്റ്റബിൾ പർമാനന്ദ് കൊമ്ര ചികിത്സയിലാണ്.

നാരായൺപൂർ ജില്ലാ അതിർത്തിക്ക് സമീപമുള്ള ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഫോടനം നടന്നത്. മുൻപ് കീഴടങ്ങിയ മാവോയിസ്റ്റുകളിൽ സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സേനയ്ക്ക് വിവരം നൽകിയിരുന്നു. ഈ വിവരങ്ങൾ അനുസരിച്ച് തെരച്ചൽ നടത്തുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.

പ്രദേശത്ത് ഐഇഡികൾ കണ്ടെത്താൻ വ്യാപകമായ പരിശോധന തുടരുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെയും,ജനങ്ങളുടെയും സുരക്ഷാ മുൻനിർത്തിയാണ് സേന പരിശോധന നടത്തുന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കൂടുതൽ സാങ്കേതിക സഹായവും മുൻകരുതലുകളും ഉൾപ്പെടുത്തി ഓപ്പറേഷനുകൾ നടത്തുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

Chhattisgarh Blast Three Jawans Killed One Injured During Anti Maoist Operation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

SCROLL FOR NEXT