സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഫയൽ
India

പെണ്‍മക്കള്‍ പ്രേരണയായി, 'ഇനി ഞാന്‍ വീഗന്‍'; പാലും തേനുമെല്ലാം ഉപേക്ഷിച്ച് ചീഫ് ജസ്റ്റിസ്

മകളുടെ പ്രേരണയില്‍ താന്‍ വീഗന്‍ ആയി മാറിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകളുടെ പ്രേരണയില്‍ താന്‍ വീഗന്‍ ആയി മാറിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 'ക്രൂരതയില്ലാത്ത ജീവിതം' നയിക്കാന്‍ മകള്‍ തന്നോട് ആവശ്യപ്പെട്ടതായും അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനോ ഭാര്യയോ പട്ട്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നും വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.

'എനിക്ക് ഭിന്നശേഷിയുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഞാന്‍ എന്ത് ചെയ്താലും അവര്‍ എനിക്ക് പ്രചോദനം നല്‍കും. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എന്റെ മകള്‍ പറഞ്ഞതിനാലാണ് ഞാന്‍ അടുത്തിടെ സസ്യാഹാരിയായത്,' -അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം പാലുല്‍പ്പന്നങ്ങളും തേനും ഉപേക്ഷിച്ചാണ് തികച്ചും സസ്യാഹാരമായ ഭക്ഷണക്രമം സ്വീകരിച്ചത്. എന്നാല്‍ അത് മാത്രം പോരെന്നും ക്രൂരതയുടെ ഉല്‍പ്പന്നമായ ഒന്നും ധരിക്കാന്‍ പാടില്ലെന്നും മക്കള്‍ പറഞ്ഞു. അങ്ങനെയാണ് അതും ഉപേക്ഷിച്ചതെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ പട്ട് ഉല്‍പന്നങ്ങളോ പുതിയ തുകല്‍ ഉല്‍പ്പന്നങ്ങളോ ഒന്നും വാങ്ങാറില്ല. എന്റെ ഭാര്യ പട്ട് അല്ലെങ്കില്‍ തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നും വാങ്ങില്ല. നമുക്കുള്ളതെല്ലാം വലിച്ചെറിയാന്‍ കഴിയില്ല. പക്ഷേ കുറഞ്ഞപക്ഷം ഇത് കൂടുതല്‍ സസ്യാഹാരിയായ ജീവിതശൈലിയിലേക്കുള്ള ആദ്യപടിയാണ്,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ഹൈക്കോടതി കാമ്പസിലെ സാഗര്‍ രത്ന റസ്റ്റോറന്റ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനവും കോടതിയുടെ ഡിജിറ്റല്‍ ലോ റിപ്പോര്‍ട്ടുകളുടെ ലോഞ്ചിങ്ങും നടക്കുന്നതിനിടെയാണ് ചന്ദ്രചൂഡിന്റെ പരാമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം