മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി 
India

നേരിട്ടെത്തി ആശ്വസിപ്പിച്ചു; 'കരുതല്‍ കരങ്ങള്‍'; ഇതാണ് മുഖ്യമന്ത്രി (വീഡിയോ)

മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍.

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍:  മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വികാരാധീനരായ കുടുംബാംഗങ്ങള്‍ക്കൊപ്പം
ഏറെ നേരമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്.  വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചിരുന്നു. കുടുബത്തിന് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി പതിനായിരം രൂപയും നല്‍കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം