കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം 
India

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണ; 300 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ് ഏഴ് വയസുകാരന്‍; രക്ഷാപ്രവര്‍ത്തനം ഈര്‍ജിതം

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കളിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത് 

Author : സമകാലിക മലയാളം ഡെസ്ക്

ദാമോ: കുഴല്‍ക്കിണറില്‍ ഏഴ് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഇന്ന് ഉച്ചയോടെയാണ് സംഭവം. 300 അടി താഴ്ചയുള്ള കുഴല്‍ല്‍ക്കിണറിലാണ് കുട്ടി വീണത്. 

ഈയാഴ്ചയ്ക്കിടെ സംസ്ഥാനത്തെ മൂന്നാമത്തെ സംഭവമാണിത്. ദാമോ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പട്ടേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബര്‍ഖേദ ഗ്രാമത്തിലാണ് സംഭവം

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കളിക്കുന്നതിനിടയില്‍ പിതാവ് ധര്‍മ്മേന്ദ്ര അത്യ കുഴിച്ച കുഴല്‍ക്കിണറിലാണ് കുട്ടിവീണതെന്ന് പൊലീസ് പറഞ്ഞു. കുഴല്‍ക്കിണറില്‍ 10-15 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയതെന്നും പൊലീസ് പറയുന്നു. കുട്ടി വീണതറിഞ്ഞ ഉടനെ തന്നെ പൊലീസ് മറ്റ് സംഘങ്ങളുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള ഒരാണ്‍കുട്ടി 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 16 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍