മനീഷ് ബ്രഹ്മഭട്ട് 
India

'കെജരിവാള്‍ ടീം'; സിജെപി പിളര്‍ന്നു; കോക്രോച്ച് ജനത ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി

ഏതെങ്കിലും ഒരു പാര്‍ട്ടിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് ചിലരുടെ അജണ്ട

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി പിളര്‍ന്നു. സംഘടന വിട്ട ഒരുവിഭാഗം മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ രൂപികരിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക് എന്നാണ് പുതിയ സംഘടനയുടെ പേര്. അഭിജിത് ദീപ്‌കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഒരുവിഭാഗം സിജെപി വിട്ടത്.

ദീപ്‌കെ ടീം കെജരിവാളിന്റെ ടീം ആയി മാറിയെന്നാണ് പ്രധാന ആരോപണം. സമരവിജയങ്ങള്‍ക്ക് പിന്നാലെ അതിനെ രാഷ്ട്രീയ പാര്‍ട്ടിയാക്കാനുള്ള തീരുമാനത്തില്‍ അഭിജിത് ദീപ്‌കെ എത്തിയതായും 12 അംഗനയസമിതി രൂപികരിച്ചത് ഒരുതരത്തിലുള്ള കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും മനീഷ് പറഞ്ഞു. പുതിയ സംഘടനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വാട്സാപ്പ് നമ്പര്‍, മിസ്ഡ് കോള്‍ നമ്പര്‍ എന്നിവ ഇന്ന് പുറത്തിറക്കിയതായി മനീഷ് പറഞ്ഞു.

സുതാര്യതയിലും ഉത്തരവാദിത്വത്തിലും വിശ്വസിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാം എന്ന് അദ്ദേഹം പറഞ്ഞു. സിജെപിയെ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ കൈയടക്കിയതാണ് പുതിയ നീക്കത്തിന് കാരണമെന്ന് ഭാട്ടഭട്ട് ആരോപിച്ചു. ഇത് കെജരിവാളിന്റെ പാര്‍ട്ടിയായി മാറരുതെന്നും, മറിച്ച് രാജ്യത്തിന്റെ പ്രസ്ഥാനമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു പാര്‍ട്ടിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് ചിലരുടെ അജണ്ടയെന്നും, ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനോ ഏതെങ്കിലും സംസ്ഥാനത്തോ രാഷ്ട്രീയ പാര്‍ട്ടിയിലോ ഉള്ള അഴിമതിക്കെതിരെ സംസാരിക്കാനോ അവര്‍ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ ശൈലിക്കെതിരെയാണ് ഇന്ന് തങ്ങള്‍ 'കോക്ക്റോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക്' സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CJP rebel floats CJP-D, calls Dipke's party Team Kejriwal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ല: വിഡി സതീശന്‍

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍'; വിശദീകരണവുമായി പിണറായി

നടന്‍ മാത്രമല്ല, ജൈവ കര്‍ഷകനുമാണ്; 17.5 കോടിയുടെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണി ഓര്‍ഗാനിക് ഫാമാക്കിയ മാധവന്‍

'ഹിറ്റ്മാന്‍ തുടരും'; രോഹിത് ശര്‍മയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

കനറാ ബാങ്ക് എടിഎം സേവന നിരക്കുകൾ കൂട്ടി; സൗജന്യ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ജിഎസ്ടിയും