clash between two ladies inside Delhi Metro train  
India

അടിയോടടി, ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കയ്യാങ്കളി - വൈറല്‍ വിഡിയോ

ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങി ഇരുവരും പരസ്പരം പോരടിക്കുന്ന നിലയില്‍ സംഘര്‍ഷം പുരോഗമിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോയാണ് ഇത്തവണ സ്ത്രീകളുടെ കയ്യാങ്കളിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആളൊഴിഞ്ഞ കോച്ചിലായിരുന്നു സംഭവം.

ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങി ഇരുവരും പരസ്പരം പോരടിക്കുന്ന നിലയില്‍ സംഘര്‍ഷം പുരോഗമിക്കുകയായിരുന്നു. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വിഷയം പുറത്തറിയുകയായിരുന്നു. പരസ്പരം മര്‍ദിക്കാന്‍ ശ്രമിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമാണ് സെക്കന്‍ഡുകള്‍ നീണ്ട വിഡിയോയിലുള്ളത്.

സ്ത്രീകളില്‍ ഒരാള്‍ സീറ്റിലേക്ക് വീണതോടെ കയ്യേറ്റം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സഹയാത്രികര്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നതും വിഡിയോയില്‍ കാണാം. അടി കലശലായതോടെ ഇടപെടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

ഏതോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയതോടെ ഒരാള്‍ അടിനിര്‍ത്തി ഇറങ്ങിപ്പോയെന്നാണ് കമന്റുകള്‍ നല്‍കുന്ന സൂചന. എന്താണ് സംഘര്‍ഷത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ഒഴിഞ്ഞ മെട്രോയില്‍ സീറ്റിനായിരിക്കില്ലെന്നാണ് ചില കമന്റുകള്‍ പറയുന്നത്.

clash between two ladies inside Delhi Metro train: another viral video from inside the Delhi Metro has captured the Internet’s attention. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT