പ്രതീകാത്മക ചിത്രം 
India

'ടീച്ചര്‍ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

പൊലീസ് സ്റ്റേഷനില്‍ എത്തി വാതില്‍ മുട്ടിയ കുട്ടിയോട് എസ്‌ഐ രമാ ദോവി എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി ടീച്ചര്‍ മര്‍ദ്ദിച്ച കാര്യം പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: അധ്യാപിക തല്ലിയെന്ന ആരോപണവുമായി രണ്ടാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നാണ് രണ്ടാം ക്ലാസുകാരന്‍ അനില്‍ നായിക്കിന്റെ  ആവശ്യം.

പൊലീസ് സ്റ്റേഷനില്‍ എത്തി വാതില്‍ മുട്ടിയ കുട്ടിയോട് എസ്‌ഐ രമാ ദോവി എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി ടീച്ചര്‍ മര്‍ദ്ദിച്ച കാര്യം പറഞ്ഞത്. എന്തിനാണ് മര്‍ദ്ദിച്ചതെന്ന് ചോദിച്ചപ്പോള്‍ ശരിയായി പഠിക്കാത്തതിനാണെന്ന് കുട്ടി പറഞ്ഞു.

ടീച്ചര്‍ മറ്റ് കുട്ടികളുടെ അടിച്ചിട്ടുണ്ടോ എന്ന് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചു. എന്നാല്‍ തന്നെ മാത്രമാണ് ടീച്ചര്‍ അടിച്ചതെന്ന് കുട്ടി പറഞ്ഞു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ബയ്യറാം മണ്ഡലിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുട്ടി.

കുട്ടിയുടെ കാര്യം ഇന്‍സ്‌പെക്ടര്‍ ശ്രദ്ധയോടെ കേട്ടു. അവന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി എസ്‌ഐ അവനെയും കുട്ടി സ്‌കൂളിലേക്ക് എത്തി. എന്നാല്‍ അതുകൊണ്ടെന്നും കേള്‍ക്കാന്‍ കുട്ടി തയ്യാറായില്ല. പിന്നീട് കൗണ്‍സിലിങ്ങിന് ശേഷം കുട്ടിയുടെ പ്രശ്‌നം പരിഹരിച്ചതായി എസ്‌ഐ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!