India

തണുത്ത് വിറച്ച് തലസ്ഥാനം; നവംബറില്‍ അതിശൈത്യം ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

തണുത്ത് വിറച്ച് തലസ്ഥാനം; നവംബറില്‍ അതിശൈത്യം ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണത്തു വിറച്ച് തലസ്ഥാന നഗരമായ ഡല്‍ഹി. നവംബര്‍ മാസത്തിലെ ഏറ്റവും വലിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ കടുത്ത ശൈത്യം നവംബറില്‍ തന്നെ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. 

ഞായറാഴ്ച ഡല്‍ഹിയിലെ താപനില 6.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ശനിയാഴ്ച 8.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഞായറാഴ്ച പുലര്‍ച്ചെ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു തണുത്ത പ്രഭാതം നവംബറില്‍ എത്തുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശൈത്യ തരംഗം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച 7.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 2006 നവംബര്‍ 29ന് ശേഷം ആദ്യമായാണ് താപനില ഈ നിലയില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT