ഫയല്‍ ചിത്രം 
India

പ്രവാസികള്‍ക്ക്‌ യുഎഇയിലേക്ക് മറ്റന്നാള്‍ മുതല്‍ മടങ്ങാം; ഇളവ് പ്രഖ്യാപിച്ചു

മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക്  ഈ നടപടി ആശ്വാസകരമാകും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഇളവ്. താമസ വിസാ കാലാവധി അവസാനിക്കാത്തവര്‍ക്കും യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടുഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ഈ മാസം അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങിപ്പോകാം.

മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക്  ഈ നടപടി ആശ്വാസകരമാകും. ഇളവുകള്‍ പ്രകാരം യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസ്  സ്വീകരിച്ചവര്‍ക്കും,  യുഎഇയിലെ താമസകാലാവധി അവസാനിക്കാത്തവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ യാത്ര ചെയ്യാന്‍ കഴിയും. ഇന്ത്യ, പാകിസ്ഥാന്‍,ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ ആറ് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 

ആസ്ട്രാസെനെക്ക രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. പാസ്‌പോര്‍ട്ടിന്റെ നമ്പറും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിവര്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതിയുള്ളു. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം