എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എക്‌സ്
India

ലോക്‌സഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ സീറ്റ് ധാരണയായി, ഒമ്പതിടത്ത് കോണ്‍ഗ്രസ് മത്സരിക്കും

തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡിഎംകെ സീറ്റ് ധാരണയായി. പുതുച്ചേരിയില്‍ ഒരു സീറ്റും തമിഴ്‌നാട്ടില്‍ ഒമ്പത് സീറ്റുമാണ് ഡിഎംകെ കോണ്‍ഗ്രസിന് അനുവദിച്ചത്.

2019ല്‍ മത്സരിച്ച പത്തില്‍ ഒമ്പതും കോണ്‍ഗ്രസ് നേടിയിരുന്നു. തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എംകെ സ്റ്റാലിനും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയുമാണ് സീറ്റ് സംബന്ധിച്ച് അന്തിമ രൂപം നല്‍കിയത്.

തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കെ സി വേണുഗോപാല്‍, കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഭദ്രമാണെന്നും പറഞ്ഞു. ഒരുമിച്ച് പോരാടുകയും ഒരുമിച്ച് വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ മിക്ക സഖ്യകക്ഷികളുമായും സീറ്റ് പങ്കിടല്‍ ധാരണയായി. വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടിക്ക് (വിസികെ) സംവരണ മണ്ഡലങ്ങളില്‍ രണ്ട് സീറ്റുകള്‍ അനുവദിച്ചിരുന്നു. വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെക്ക് ഒരു സീറ്റും നല്‍കി. നിലവിലെ ലോക്സഭയില്‍ വിസികെ പ്രതിനിധീകരിക്കുന്ന രണ്ട് സീറ്റുകളായ ചിദംബരത്തും വിഴുപുരത്തും മത്സരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി