രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

ബിജെപിയെ ഭയക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ട; ധീരര്‍ പുറത്തുണ്ട്, അവരെ പാര്‍ട്ടിയില്‍ എത്തിക്കണമെന്ന് രാഹുല്‍

ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയെ ഭയക്കുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടി സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് യോഗത്തിലാണ് രാഹുലിന്റെ പ്രതികരണം.

' കോണ്‍ഗ്രസിന് പുറത്ത് ഭയമില്ലാത്ത നിരവധിപേരുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. ബിജെപിയെ പേടിക്കുന്നവര്‍ പുറത്തുപോണം. ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ട. നമുക്ക് ഭയമില്ലാത്ത ആളുകളെയാണ് വേണ്ടത്'-രാഹുല്‍ പറഞ്ഞു. 

ഓണ്‍ലൈനായാണ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് അംഗങ്ങളോട് രാഹുല്‍ സംവദിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!