വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും എക്സ്
India

വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും; ബജ്‌റങ് പുനിയ കിസാന്‍ കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് ചെയര്‍മാൻ

ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് മത്സരിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരാണ് പട്ടികയിൽ ഉള്ളത്. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് മത്സരിക്കുക.

വിനേഷിനൊപ്പം ബജ്‌റങ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷനുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍നിന്നാണ് ഹൂഡ മത്സരിക്കുക. റെയില്‍വെയിലെ ജോലി രാജ് വെച്ചാണ് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺ​ഗ്രസിൽ അം​ഗത്വമെടുത്തത്.

സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പ്രത്യയശാസ്ത്രവുമായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും തെരുവില്‍ നിന്ന് പാര്‍ലമെന്റ് വരെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാൻ തെയ്യാറാണെന്നും വിനേഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി