രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം 
India

ആരാകും പുതിയ കോൺ​ഗ്രസ് അധ്യക്ഷൻ? പ്രവർത്തക സമിതി യോഗം 16ന് 

ആരാകും പുതിയ കോൺ​ഗ്രസ് അധ്യക്ഷൻ? പ്രവർത്തക സമിതി യോഗം 16ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഈ മാസം 16ന് ചേരും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, പുതിയ പാർട്ടി അധ്യക്ഷനെ തീരുമാനിക്കൽ, വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ, പഞ്ചാബിലെ പാർട്ടിയിലുണ്ടായ പ്രതിസന്ധികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. കപിൽ സിബൽ ഉൾപ്പടെയുള്ള ജി23 നേതാക്കൾ ഉയർത്തിയ വിമർശനങ്ങളും യോഗത്തിൽ ചർച്ചകൾക്ക് വിധേയമാകും.

അടുത്ത വർഷം നിയസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടി പല തരത്തിലുള്ള സംഘടന പ്രതിസന്ധികൾ നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയ അവസരത്തിൽ ഉയർന്ന പഞ്ചാബിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത് കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. 

അതിനിടെ ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രിയങ്കയും രാഹുലും നടത്തിയ പ്രവർത്തനങ്ങൾ ഉത്തർപ്രേദേശിൽ പാർട്ടിക്ക് ഉണർവ് നൽകിയിട്ടുണ്ടെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. വിഷയത്തിൽ നടത്തേണ്ട തുടർ സമരങ്ങളും യോഗത്തിൽ ചർച്ചാ വിഷയമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT