court  file
India

ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പരാതിക്കാരന്‍ ഡ്രൈക്ലീനിങ്ങിനും ഇസ്തിരിയിടുന്നതിനുമായി നല്‍കിയ വസ്ത്രം കത്തിയത് അശ്രദ്ധമൂലമാണെന്നാണ് കമ്മീഷന്റെ നിരീക്ഷണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

റായ്പൂര്‍: ഇസ്തിരിയിടുന്നതിനിടെ ഉപഭോക്താവിന്റെ ഷെര്‍വാണി കത്തിച്ച സംഭവത്തില്‍ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിന് 14,000 രൂപ പിഴ ചുമത്തി ഛത്തീസ്ഗഢ് ഉപഭോക്തൃ കമ്മീഷന്‍. സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും കടയുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മീഷന്‍, വസ്ത്രത്തിന്റെ വിലയായി 6,000 രൂപയും, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 3,000 രൂപയും, കോടതി ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു.

റായ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ദാകേശ്വര്‍ പ്രസാദ് ശര്‍മ, അംഗങ്ങളായ നിരുപമ പ്രധാന്‍, അനില്‍ കുമാര്‍ അഗ്‌നിഹോത്രി എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ 1-ന് ഈ ഉത്തരവിട്ടത്. പരാതിക്കാരന്‍ ഡ്രൈക്ലീനിങ്ങിനും ഇസ്തിരിയിടുന്നതിനുമായി നല്‍കിയ വസ്ത്രം കത്തിയത് അശ്രദ്ധമൂലമാണെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഷെര്‍വാണിയുടെ ബട്ടണുകള്‍ക്ക് സമീപമുള്ള ഭാഗം കത്തിയതിന്റെ ചിത്രങ്ങള്‍ പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. ഈ ഫോട്ടോകള്‍ പരാതിക്കാരന്റെ വാദങ്ങള്‍ ശരിവെക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അശോക് നിര്‍മല്‍ക്കര്‍ നടത്തുന്ന ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിലെ സ്ഥിരം ഉപഭോക്താവായിരുന്നു പരാതിക്കാരന്‍. 2019 സെപ്റ്റംബര്‍ 8-നാണ് വരന്റെ വിവാഹവസ്ത്രം, ലാച്ച, ഘാഗ്ര, കോട്ട്-സൂട്ട്, ഷെര്‍വാണി എന്നിവയുള്‍പ്പെടെ നാല് സെറ്റ് വിവാഹ വസ്ത്രങ്ങള്‍ ഡ്രൈ ക്ലീനിംഗിനും ഇസ്തിരിയിടുന്നതിനുമായി ഇയാള്‍ കടയില്‍ ഏല്‍പ്പിച്ചത്. ഏകദേശം 12,000 രൂപ വിലയുള്ള ഷെര്‍വാണിയുടെ മുകള്‍ഭാഗം കത്തിപ്പോവുകയായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടയുടമയെ പലതവണ സമീപിച്ചെങ്കിലും അദ്ദേഹം ഒഴികഴിവുകള്‍ പറയുകയും ഒടുവില്‍ തുക നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറയുന്നു. കടയുടമയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകളൊന്നും ഇല്ലാത്തതിനാല്‍, പരാതിക്കാരന്റെ തെളിവുകള്‍ വിശ്വസനീയമായി കമ്മീഷന്‍ സ്വീകരിക്കുകയായിരുന്നു.

Consumer court asks dry cleaner to compensate man for burning wedding sherwani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

'ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചത്': വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സിപി ജോൺ

മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പവും ദുർ​ഗന്ധവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ