ഫയല്‍ ചിത്രം 
India

ഓയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഭീഷണി, പണം തട്ടാൻ ശ്രമം; നാല് പേർ പിടിയിൽ

ഓയോ ഹോട്ടലുകളിൽ മുറികൾ ബുക്കു ചെയ്തതിനു ശേഷം സംഘം അവിടെ ഒളിക്യാമറ സ്ഥാപിക്കും

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഓയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വിഷ്ണു സിങ്, അബ്ദുൾ വഹാബ്, പങ്കജ് കുമാർ, അനുരാഗ് സിങ് എന്നിവരാണ് അറസ്റ്റിലായത്.  സംഘത്തിലെ ഒരാൾ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു. 

പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു സംഘം ​ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു. 

ഓയോ ഹോട്ടലുകളിൽ മുറികൾ ബുക്കു ചെയ്തതിനു ശേഷം സംഘം അവിടെ ഒളിക്യാമറ സ്ഥാപിക്കും. പിന്നീട് അവിടെ നിന്നു പോകും. കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും അതേ മുറികൾ ബുക്ക് ചെയ്യുകയും ക്യാമറകൾ തിരികെ എടുക്കുകയും ചെയ്യും. തുടർന്ന് ദൃശ്യങ്ങളിലുള്ള ദമ്പതികളെ ബന്ധപ്പെട്ട് പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അസ്ലീല സൈറ്റുകളിൽ പ്രദർശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും.

പിടിയിലായ നാല് പേരും അനധികൃത കോൾ സെന്റർ, വ്യാജ സിം കാർഡ്, തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്ന് സൂചനകളുണ്ട്. ഇവരുടെ പക്കൽ നിന്ന് 11 ലാപ്ടോപുകളും 21 മൊബൈൽ ഫോണുകളും 22 എടിഎം കാർഡുകളും പരിശോധനയിൽ പിടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT