ഫയല്‍ ചിത്രം 
India

കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദം, വൈറസിന്റെ യുകെ വകഭേദത്തെയും പ്രതിരോധിക്കും: ഭാരത് ബയോടെക്ക് 

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്. കൊറോണ വൈറസിന്റെ യുകെ വകഭേദത്തെ വരെ ചെറുക്കാന്‍ കഴിയുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ എന്നും ഭാരത് ബയോടെക്ക് അവകാശപ്പട്ടു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി ചേര്‍ന്ന് വികസിപ്പിച്ച കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഇടക്കാല വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് ബാധിക്കാത്തവരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രണ്ടാം ഡോസ് നല്‍കിയതിന് ശേഷം നടത്തിയ പരിശോധനയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 43 കേസുകളെ അടിസ്ഥാനമാക്കിയാണ് ആദ്യ ഇടക്കാല വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇനി വിദഗ്ധരുടെ അഭിപ്രായം അറിയേണ്ടതുണ്ട്.

അടുത്ത ഘട്ടത്തില്‍ 87 കേസുകളിലെ പരിശോധനാഫലം വിശകലനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്രസിദ്ധീകരണ ഘട്ടത്തില്‍ അന്തിമ വിശകലന റിപ്പോര്‍ട്ട് വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ജേര്‍ണലിന് കൈമാറുമെന്നും കമ്പനി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം നവംബറിലാണ് ആരംഭിച്ചത്. 25,800 സന്നദ്ധ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തുന്നത്. 18 മുതല്‍ 98 വയസ് വരെ പ്രായമുള്ളവരില്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി