ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ഉന്നതതല യോഗം ചേർന്നു.
കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വൻസിങിന്റെ വിവരങ്ങൾ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്നു സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സർക്കാർ അറിയിച്ചു.
ബിഎ 2.86, ഇജി. 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി. 5 അൻപതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ലോകത്ത് 2,96,219 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 223 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ആകെ റിപ്പോർട്ട് ചെയ്തതിന്റെ 0.075 ശതമാനം വരുമിത്.
നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം സുസ്ഥിരമായി തന്നെ നിൽക്കുന്നു. പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം ഫലവത്തായ നടപടികൾ കൈകൊള്ളുന്നുണ്ട്. ഇൻഫ്ലുവൻസ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates