ഡല്‍ഹി സരോജിനി നഗറിലെ തിരക്ക്‌ 
India

മഹാരാഷ്ട്രയില്‍ 9,100, ബംഗാളില്‍ 4,512, ഡല്‍ഹിയില്‍ 2,716; രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍

രാജ്യത്ത് കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 9,170 പേര്‍ക്കാണ് രോഗബാധ. 7 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

32,225 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ന് ആറ് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 460 ആയി. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് പശ്ചിമബംഗാളാണ്. ഇന്ന് നാലായിരത്തി അഞ്ഞുറോളം പേര്‍ക്കാണ് രോഗബാധ. 1913 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  നിലവില്‍ സംസ്ഥാനത്ത് 13,300 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 16,09,914 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മരിച്ചവരുടെ എണ്ണം 19,773 കടന്നു.

കര്‍ണാടകയിലും ഡല്‍ഹിയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. 1033 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 354 പേര്‍ രോഗമുക്തി നേടി. 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 2,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്താക്കള്‍ ഇരട്ടിയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. നിലവില്‍ 6,360 സജീവകേസുകളാണ് ഉള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT