ഫയല്‍ ചിത്രം 
India

ഇന്നലെ 33,376 പേര്‍ക്ക് കോവിഡ് ; കേരളത്തിന് പുറത്ത്  8,366 പേര്‍ക്ക് മാത്രം വൈറസ് ബാധ ; 308 മരണം

ഇന്നലെ 32,198 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 33,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25,010 എണ്ണം കേരളത്തിലാണ്. കേരളത്തിന് പുറത്ത് 8,366 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

കോവിഡ് ബാധിച്ച് ഇന്നലെ 308 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 4,42,317 ആയി. ഇന്നലെ 32,198 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളത്  3,91,516 പേരാണ്. രാജ്യത്ത് ആകെ രോഗമുക്തരായത് 3,23,74,497 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,27,175 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. രാജ്യത്താകെ  73,05,89,688 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്