Cyclone Ditwah 
India

ദിത്വ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി

9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിത്വ തമിഴ്‌നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറി ദുര്‍ബലമായേക്കും.

തീരദേശ ജില്ലകളില്‍ 20 സെന്റി മീറ്ററിനു മുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നാഗപട്ടിനത്തില്‍ രേഖപ്പെടുത്തി. 20 സെന്റി മീറ്ററാണ് മഴയാണ് ഇവിടെ പെയ്തത്.

നാഗപട്ടിനം, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ശിവഗംഗ, തഞ്ചാവൂര്‍, പുതുക്കോട്ട, രാമനാഥപുരം, മധുര ജില്ലകളില്‍ വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും ശക്തമായി തുടര്‍ന്നു.

ചെന്നൈ വിമാനത്തവാളത്തില്‍ നിന്നുള്ള 47 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 36 എണ്ണം ആഭ്യന്തര സര്‍വീസും 11 രാജ്യാന്തര സര്‍വീസുകളുമാണ് റദ്ദാക്കിയത്.

Heavy rains in Tamil Nadu and Puducherry due to Cyclone Ditwah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല

സ്റ്റെയിൻലെസ് സ്റ്റീലും ഇനി നോൺ-സ്റ്റിക്കി ആകും, പാത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

"എങ്ങനെണ്ടഡൊ വരികൾ?", 'ഈ വിഡിയോ കാണുമ്പോഴൊക്കെ മനസ് നിറയും, ഇപ്പോൾ കണ്ണുകളും'; ഭാവ​ഗായകന്റെ ഓർമയിൽ ബി കെ ഹരിനാരായണൻ

വിവാഹാഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട; ഭാവി മുഖ്യമന്ത്രിയെന്ന് ആരാധകര്‍, വിഡിയോ

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

SCROLL FOR NEXT