ഫയല്‍ ചിത്രം 
India

'രാഹുൽ അലഞ്ഞു നടക്കുന്ന കാള; ആർക്കും ഒരു ഉപകാരവുമില്ല'- വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി; പുറത്താക്കണമെന്ന് കോൺ​ഗ്രസ്

'രാഹുൽ അലഞ്ഞു നടക്കുന്ന കാള; ആർക്കും ഒരു ഉപകാരവുമില്ല'- വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി; പുറത്താക്കണമെന്ന് കോൺ​ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി. കേന്ദ്രമന്ത്രി റാവുസാഹെബ് ദൻവെ നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് രം​ഗത്തെത്തി. മഹാരാഷ്ട്രയിലെ ഒരു റാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം രാഹുലിനെ അധിക്ഷേപിച്ച് സംസാരിച്ചത്. 

'രാഹുൽ ഗാന്ധിയെക്കൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല. അദ്ദേഹം ഒരു കാളയെപ്പോലെയാണ്. അദ്ദേഹം എല്ലായിടത്തും അലഞ്ഞു നടക്കുന്നു. കഴിഞ്ഞ 20 വർഷമായി ലോക്‌സഭയിൽ ഇത് കാണുന്നു'– ദൻവെ പറഞ്ഞു.   

ഈ വാക്കുകൾ അപമര്യാദയാണെന്നും ഞെട്ടിക്കുന്നതാണെന്നും കോൺഗ്രസ് വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകൾ അദ്ദേഹമിരിക്കുന്ന പദവിക്കു ചേരുന്നതല്ലെന്നും മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!