India

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

മോഷ്ടിച്ച ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വിമാനയാത്രകള്‍ക്കിടെ സഹയാത്രികരില്‍നിന്ന് നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ സ്ഥിരമായി മോഷണം നടത്തുന്ന 40കാരന്‍ അറസ്റ്റില്‍. രാജേഷ് കപൂര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതി 110 ദിവസങ്ങളിലായി ഇരുന്നൂറിലേറെ തവണ യാത്ര നടത്തിയതായും സഹയാത്രക്കാരില്‍ നിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായും പൊലീസ് പറയുന്നു

2005 മുതല്‍ കപൂര്‍ ഇത്തരം മോഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ വിമാനങ്ങളില്‍ മോഷണം നടന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്

ഏപ്രില്‍ 11 ന് ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരിയുടെ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഫെബ്രുവരി രണ്ടിന് അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരന്റെ 20 ലക്ഷം രൂപയുടെ ആഭരണങ്ങളും നഷ്്ടപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങളും വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. മോഷണം നടന്ന രണ്ട് വിമാനങ്ങളിലും ഒരു യാത്രക്കാരന്റെ സാന്നിധ്യം കണ്ടെത്തി. യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍ വിമാനക്കമ്പനികളില്‍ നിന്ന് പൊലിസിന് ലഭിച്ചെങ്കിലും അത് വ്യാജമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് പൊലീസ് പ്രതിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച പണത്തിന്റെ ഭുരിഭാഗവും ചൂതാട്ടത്തിനായി ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. നേരത്തെ ഇയാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതായും പൊലീസ് പറഞ്ഞു. പ്രായമേറിയ സ്ത്രീകളെയാണ് ഇയാള്‍ ഏറെ കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഹാന്‍ഡ് ബാഗില്‍ ആഭരണങ്ങളും പണവും സൂക്ഷിക്കുന്നതായി മനസിലാക്കിയാണ് പ്രതി ഇവരെ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT