മനോഹര്‍ സിങ് , എഎന്‍ഐ 
India

സീറ്റ് നിഷേധിച്ചു, പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്രനായി മത്സരിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ കല്ലുകടി 

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ ഇളയ സഹോദരന്‍ മനോഹര്‍ സിങ് സ്വതന്ത്രനായി മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ ഇളയ സഹോദരന്‍ മനോഹര്‍ സിങ് സ്വതന്ത്രനായി മത്സരിക്കും. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബസി പത്താന മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ മനോഹര്‍ സിങ് തീരുമാനിച്ചത്.  

ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് എന്ന മാനദണ്ഡത്തെ തുടര്‍ന്നാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്. വിഷയത്തില്‍ ചന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചന്നിക്കും കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബസി പത്താന. സിറ്റിങ് എംഎല്‍എ ഗുര്‍പ്രീത് സിങ്ങിനാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ സീറ്റ് കൊടുത്തത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 86 അംഗ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.

ഗുര്‍പ്രീത് സിങ്ങിന് സീറ്റ് കൊടുത്തതിനെ വിമര്‍ശിച്ച് മനോഹര്‍ സിങ് രംഗത്തെത്തി. ഗുര്‍പ്രീത് സിങ് കഴിവില്ലാത്തവാണെന്നും അദ്ദേഹത്തിന് സീറ്റ് കൊടുത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

കേരളത്തിൽ വയോജനങ്ങൾക്കായി വാക്സിനേഷൻ, ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

SCROLL FOR NEXT