വീഡിയോ ദൃശ്യം 
India

ഓയിൽ മസാജും മദ്യപാനവുമായി വിശ്രമിക്കുന്ന ഡപ്യൂട്ടി കമ്മീഷണർ; ഓടക്കുഴൽ വായിക്കാൻ പൊലീസുകാരൻ; വിവാദം

ഓയിൽ മസാജും മദ്യപാനവുമായി വിശ്രമിക്കുന്ന ഡപ്യൂട്ടി കമ്മീഷണർ; ഓടക്കുഴൽ വായിക്കാൻ പൊലീസുകാരൻ; വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓയിൽ മസാജ് ചെയ്യുന്നതിനിടെ പൊലീസുകാരനെ കൊണ്ട് ഓടക്കുഴൽ വായിപ്പിച്ച ഡപ്യൂട്ടി കമ്മീഷണറുടെ നടപടി വിവാദത്തിൽ. തമിഴ്നാട് മധുര ആംഡ് ബറ്റാലിയൻ ഡപ്യൂട്ടി കമ്മീഷണർ ജി സോമസുന്ദരത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിഷയം വിവാദത്തിലായത്. 

സംസ്ഥാന പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. മേലു​ദ്യോ​ഗസ്ഥന് വേണ്ടി പാട്ട് ഓടക്കുഴലിൽ വായിക്കുന്നതു തമിഴ്നാട് പൊലീസ് ബാൻഡിലെ അംഗമാണ്. 

സോമസുന്ദരം ദേഹത്താകെ എണ്ണതേച്ച് കസേരയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത് മദ്യക്കുപ്പിയും ഗ്ലാസുമുണ്ട്. സംഗീത പ്രേമിയായ സോമസുന്ദരം മദ്യപാനവും എണ്ണ തേച്ചുകുളിയും പാട്ടിൽ അലിയിക്കാൻ പൊലീസുകാരനെ നിയോഗിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ ആജ്ഞ നിറവേറ്റുുന്ന പൊലീസുകാരന്റെ ദയനീയത കൂട്ടത്തിലുള്ള ആരോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതോടെ കളിമാറി. വൈറലായ ദൃശ്യങ്ങളെ കുറിച്ചു മധുര കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു.

വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതോടെ സോമസുന്ദരത്തിനെതിരെ നടപടിയുണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു. നേരത്തെ പൊലീസ് യൂണിഫോമിൽ എംജിആർ സിനിമകളിലെ പാട്ടുകൾ പാടി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തും സോമസുന്ദരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്