വിജയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ഡിഎംകെ വനിതാ നേതാവ് 
India

'എടാ നായേ'വിജയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ഡിഎംകെ വനിതാ നേതാവ്; വേദിയില്‍ പൊട്ടിച്ചിരിച്ച് മേയര്‍; വിഡിയോ വൈറല്‍

പരാമര്‍ശങ്ങളോട് കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെന്നൈ മേയര്‍ പ്രിയരാജന്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഡിഎംകെ വനിതാ നേതാവ്. മുതിര്‍ന്ന നേതാവ് കനിമൊഴി വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിന്റെ മുഖ്യമന്ത്രിക്കെതിരായ അസഭ്യപരാമര്‍ശം. പരാമര്‍ശങ്ങളോട് കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെന്നൈ മേയര്‍ പ്രിയരാജന്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

പ്രസംഗത്തിന്റെ വിഡിയോ ടിവികെ പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തു. ടിവികെ സര്‍ക്കാര്‍ വാഗ്ദാനം ലംഘനം നടത്തിയെന്ന് ആരോപിച്ച് പ്രസംഗിക്കുന്നതിനിടെയാണ് വനിതാ നേതാവ് മുഖ്യമന്ത്രി വിജയ്‌യ്‌ക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയത്. എടാ നായേ എന്ന് പലതവണ വിളിച്ചതിനൊപ്പം അവര്‍ വേദിയില്‍ പറഞ്ഞ പല വാക്കുകളും വളരെ മോശമായിരുന്നു. സ്റ്റാലിന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സബ്‌സിഡികള്‍ മാത്രമാണ് ടിവികെ തുടരുന്നതെന്നും അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പ്രസംഗിച്ച വനിതാ നേതാവിനെതിരെയും വേദിയിലുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ടിവികെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കനിമൊഴിക്കും മേയര്‍ പ്രിയരാജനെതിരെയും രൂക്ഷവിമര്‍ശനമാണ് ടിവികെ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതാണോ പുരോഗമന രാഷ്ട്രീയമെന്നും മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണോ ഡിഎംകെയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും ടിവികെ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. റീലുകള്‍ കൊണ്ടല്ല നിങ്ങളെ ജനം തിരസ്‌കരിച്ചത്. ഡിഎംകെ പാര്‍ട്ടിയുടെ തരംതാണ നടപടികളാണ് ഭരണം നഷ്ടമാകാകാന്‍ കാരണമായതെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

ഇത്തരം തരംതാണ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മേയര്‍ക്ക് എങ്ങനെയാണ് ചിരിക്കാന്‍ കഴിയുന്നതെന്നും ചിലര്‍ ചോദിക്കുന്നു. അല്‍പം രാഷ്ട്രീയ ഉത്തരവാദിത്വവും മര്യാദയും ഉണ്ടെങ്കില്‍ പ്രസംഗം തുടരാന്‍ അനുവദിക്കരുതായിരുന്നുമെന്നുമാണ് വിമര്‍ശനം.

DMK women's leader makes derogatory remarks against Tamil Nadu Chief Minister Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

1075 ബിഎച്ച്പി കരുത്ത്, വരുന്നു ഫെരാരിയുടെ ഇലക്ട്രിക് കാർ ഇന്ത്യയില്‍; രണ്ട് ഷോറൂമുകള്‍ ഉടന്‍

കണ്ടാൽ അർജന്റീന ജേഴ്സി പോലെ; പുതിയ സസ്യം 'സാൽവിയ മെസി'!

ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ അടിച്ചോ? അന്ന് നടന്നത് എന്തെന്ന് സംവിധായകന്‍

സമാധാന ബോണ്ട് നൽകണമെന്ന ഡൽഹി പൊലീസിന്റെ നോട്ടീസ്; നേഹ ബോറ ഹൈക്കോടതിയിൽ