എം കെ സ്റ്റാലിന്‍ file
India

'വിജയ് 3 മാസം തികച്ച് ഭരിക്കില്ല'; ടിവികെ സര്‍ക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് സ്റ്റാലിന്‍

ടിവികെ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ട്ടിയാണെന്നും ശക്തമായ സംഘടനാ സംവിധാനമില്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ചെന്നൈ: വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ രംഗത്ത്. സര്‍ക്കാര്‍ മൂന്നുമാസം തികയ്ക്കുമോ എന്ന രീതിയില്‍ പൊതുജന സംസാരം ഇപ്പോഴേ തുടങ്ങിയിട്ടുണ്ടെന്ന് വിസികെ മുന്‍ എംഎല്‍എ പന്നിയുര്‍ ബാബുവിന്റെ ഡിഎംകെ പ്രവേശന ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു.

'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആറ് മാസത്തേക്ക് അവരെ വിമര്‍ശിക്കരുതെന്നായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ അതിനു മുമ്പുതന്നെ സര്‍ക്കാര്‍ വീഴുമെന്ന ചര്‍ച്ച സജീവമാണ്. അഞ്ചോ ആറോ മാസം പോയിട്ട് മൂന്ന് മാസമെങ്കിലും സര്‍ക്കാരിന് അതിജീവിക്കാനാകുമോ എന്നാണ് എല്ലാവരും നോക്കുന്നത്' -സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ മാസം അധികാരത്തിലേറിയ ടിവികെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ രംഗത്തുവരുന്നത്. നേരത്തെ ടിവികെ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ട്ടിയാണെന്നും ശക്തമായ സംഘടനാ സംവിധാനമില്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ഡിഎംകെ 2024ലെ ലോക്‌സഭ തെരഞ്ഞടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയിരുന്നുവെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു.

ടിവികെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് പന്നിയുര്‍ ബാബു വിസികെ വിട്ടത്. ഇടയ്ക്കിടെ നിലപാടു മാറ്റുന്ന നയം അംഗീകരിക്കാനാകില്ലെന്നും ബാബു വ്യക്തമാക്കിയിരുന്നു. ബാബുവിനെ തനിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി നന്നായി അറിയാമെന്നും സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കു വേണ്ടതെല്ലാം എത്തിച്ചുനല്‍കുന്ന നേതാവാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

DMK's Stalin says Vijay's TVK government may not last even three months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം

'ചിരിയുടെ മണവാളന്‍'; 'സലിം കുമാര്‍ നിഖണ്ഡു'വും ചിരിതോരാത്ത ഡയലോഗുകളും

കേരളത്തിന്റേത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട 'വിചിത്ര' രാഷ്ട്രീയ സംസ്കാരം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഒലിച്ചുപോയത് ഒന്നേകാല്‍ ലക്ഷം കോടി, ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 43,000 കോടി

SCROLL FOR NEXT