India

'കേബിള്‍ ടിവി ടെക്‌നീഷ്യന്‍' എന്ന വ്യാജേന വീട്ടില്‍ കയറി ; പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ച് കൊന്നു ; കുട്ടികള്‍ക്ക് നേരെയും അക്രമം

നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ചു കൊന്നു. കേബിള്‍ ടിവി മെക്കാനിക്ക് എന്ന വ്യാജേന വീട്ടില്‍ കയറിയ യുവാവാണ് പട്ടാപ്പകല്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 38 കാരിയായ ഡോ. നിഷ സിംഗാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 

അമ്മയെ അക്രമി ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ ഇതൊന്നുമറിയാതെ തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്നു നിഷയുടെ എട്ടുവയസ്സും നാലു വയസ്സുമുള്ള കുട്ടികള്‍. നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. 

ഡോ, നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാളും ഡോക്ടറാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം വിവരം അറിഞ്ഞ് വീട്ടിലെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശുഭം പഥക്ക് എന്ന യുവാവാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ ഇന്നു പുലര്‍ച്ചയോടെ പൊലീസ് പിടികൂടി. കൊള്ളയടിക്കുക ലക്ഷ്യമിട്ടാണ് ഇയാള്‍ ഡോക്ടറുടെ വീട്ടില്‍ കയറിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. കൊലപാതകം നടന്ന് ഏതാനും സമയം കഴിഞ്ഞാണ് ഇയാള്‍ വീടു വിട്ടുപോയത്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടുക്കം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ