India

അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം, വിഡിയോ

നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു. മഹാരാഷ്ട്ര താനെക്ക് സമീപം അമൃതന​ഗറിലുള്ള മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നായ അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ചികിത്സക്കിടെ കുട്ടി മരിച്ചു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിൽ മുംബ്ര പൊലീസ് കേസെടുത്തു. ജെയ്ദ് സയ്യദ് എന്ന വ്യക്തിയുടെതാണ് നായയെന്നാണ് സൂചന. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT