ഡോ വി നാരായണന്‍ 
India

ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്ക്; അറിയാം പുതിയ ഐഎസ്ആര്‍ഒ ചെയര്‍മാനെ

നിലവില്‍ തിരുവനന്തപുരം, വലിയമല ല്വിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് ഡയറക്ടറാണ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനാകാന്‍ പോകുന്ന ഡോ വി നാരായണന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിലവില്‍ തിരുവനന്തപുരം, വലിയമല ല്വിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് ഡയറക്ടറാണ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനാകാന്‍ പോകുന്ന ഡോ. വി നാരായണന്‍. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് അദ്ദേഹം.

1984ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. സി25 ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ക്രയോജനിക് അപ്പര്‍ സ്റ്റേജിന്റെ വിജയകരമായ വികസനത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ഐഐടി ഖരഗ്പൂരില്‍ നിന്ന് ഏറോ സ്‌പെയ്‌സ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി നേടിയ നാരായണന്‍ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ, ചന്ദ്രയാന്‍ 2 മിഷന്‍ എന്നിവയിലും നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. തമിഴ് മീഡിയം സ്‌കൂളിലായിരുന്നു പഠിത്തത്തിന്റെ തുടക്കകാലം. ഖരഗ്പൂരിലെ ഐഐടിയില്‍ നിന്ന് ക്രയോജനിക് എന്‍ജിനീയറിങ്ങില്‍ എംടെക്കും എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. എം ടെക് പ്രോഗ്രാമില്‍ ഒന്നാം റാങ്ക് നേടിയതിന് അദ്ദേഹത്തിന് വെള്ളി മെഡല്‍ ലഭിച്ചു.

ചന്ദ്രയാന്‍ രണ്ട് ലാന്‍ഡിങ് ദൗത്യം പരാജയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനായിരുന്നു. ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ആസ്‌ട്രോനോട്ടിക്‌സ് അംഗമാണ്. സൗണ്ടിങ് റോക്കറ്റുകളുടെയും എഎസ്എല്‍വി, പിഎസ്എല്‍വി എന്നി വിക്ഷേപണ വാഹനങ്ങളുടെയും പ്രൊപ്പല്‍ഷന്‍ മേഖലയിലെ ഗവേഷണ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

വിക്ഷേപണ വാഹനങ്ങള്‍ക്കുള്ള ല്വിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഘടകങ്ങളുടെ വികസനത്തിലായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. എല്ലാ ബഹിരാകാശ ദൗത്യങ്ങളിലും പ്രോഗ്രാമുകളിലും തീരുമാനമെടുക്കുന്ന സ്ഥാപനമായ പ്രോജക്ട് മാനേജ്‌മെന്റ് കൗണ്‍സില്‍-സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തിന്റെ ചെയര്‍മാനും ഗഗന്‍യാനിന്റെ നാഷണല്‍ ലെവല്‍ ഹ്യൂമന്‍ റേറ്റഡ് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ (എച്ച്ആര്‍സിബി) ചെയര്‍മാനുമാണ് അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT