India

മദ്യലഹരിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ അടിച്ചുകൊന്നു

മദ്യലഹരിയില്‍ വടികൊണ്ടുള്ള അച്ഛന്റെ മര്‍ദ്ദനമേറ്റ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


മുസാഫര്‍: മദ്യലഹരിയില്‍ വടികൊണ്ടുള്ള അച്ഛന്റെ മര്‍ദ്ദനമേറ്റ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാമില്‍ ജില്ലയിലാണ് സംഭവം. കുഞ്ഞ് അമ്മയുടെ മടിയില്‍ കിടക്കുന്നതിനിടെയാണ് അടിയേറ്റത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തുന്നത് ഭാര്യ ചോദ്യം ചെയ്തിരുന്നു.

താനെ ഭവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

വീട്ടില്‍ ഭര്‍ത്താവ് മദ്യപിച്ചെത്തിയത് യുവതി ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവതിയെ ഇയാള്‍ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദിക്കുന്നതിനിടെ യുവതിയുടെ മടിയിലിരുന്ന കുട്ടിയ്ക്കും അടിയേല്‍ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടി തത്കഷണം മരിച്ചു. കാണാതായ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT