ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്  ഫയല്‍
India

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഞ്ച് ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെന്ന വ്യാജേനെ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നുവെന്ന വിവരം തെരഞ്ഞടുപ്പ് കമ്മീഷന് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആനുകൂല്യങ്ങള്‍ക്കെന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. സര്‍വേ എന്ന് പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പേര് ചേര്‍ക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

അഞ്ച് ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെന്ന വ്യാജേനെ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നുവെന്ന വിവരം തെരഞ്ഞടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ പുതിയ ഉത്തരവ് ഇറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ ഇത്തരം നടപടിയുമായി മുന്നോട്ടുപോകരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വേയുടെ പേരിലും മറ്റും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ പേരുകള്‍ ചേര്‍ക്കുന്ന നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍