Economic Survey pegs India's potential growth between 6.8-7.2% in FY27, outlook positive despite global risks 
India

ട്രംപിന്‍റെ തീരുവയില്‍ ഉലഞ്ഞില്ല, ഇന്ത്യ 7.2% വരെ വളരും: സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ട്രംപിന്റെ 50% തീരുവ കയറ്റുമതി മേഖലയ്ക്ക് ആഘാതമായി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 18 ശതമാനവും യുഎസിലേക്ക് ആയിരുന്നു. ഇത് തിരിച്ചടിയുണ്ടാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ഇന്ത്യയുടെ നേട്ടം നിലനിര്‍ത്തുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) പ്രതീക്ഷിത വളര്‍ച്ചനിരക്ക് 7.4 ശതമാനമാണ്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായാണ് കേന്ദ്ര സാമ്പത്തിക സര്‍വേ പാലര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ആഗോള സാമ്പത്തിക രംഗം വെല്ലുവിളികള്‍ നേരിടുന്ന സമയത്തും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. മൊത്ത സ്ഥിര മൂലധന രൂപീകരണം 7.8 ശതമാനം വര്‍ധിച്ചു. ഇതിന്റെ വിഹിതം ജിഡിപിയുടെ 30 ശതമാനമായി തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ റെവന്യൂ റെസീപ്റ്റ് 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 11.6 ശതമാനം ആയി ഉയര്‍ന്നു, അതേസമയം റവന്യൂ ചെലവ് സ്ഥിരത കൈവരിച്ചു.

സേവന മേഖല രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ നട്ടെല്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു. സേവന മേഖലയില്‍ 9.1% ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. എല്ലാ പ്രധാന ഉപ വിഭാഗങ്ങളിലും ഏകദേശം 8 ശതമാനം മുതല്‍ 9.9 ശതമാനം വരെ വളര്‍ച്ച നേടി. 2020ന്റെ ആദ്യ പകുതിയില്‍ ജിഡിപിയില്‍ സേവന മേഖലയുടെ പങ്ക് 53.6 ശതമാനമായി ഉയര്‍ന്നു.

രാജ്യം ശക്തമായ വ്യാവസായിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റീല്‍ സിമന്റ് എന്നിവയുടെ ഉത്പാദത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണുള്ളത്. ഔഷധ നിര്‍മാണത്തില്‍ മൂന്നാം സ്ഥാനവും കൈവരിച്ചതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ തൊഴില്‍ വിപണി സ്ഥിരത കൈവരിച്ചു. 56 കോടിപ്പേരാണ് ഇന്ത്യയില്‍ തൊഴില്‍രംഗത്തുള്ളത്. രാജ്യത്തിന്റെ സമ്പദ്‌വളര്‍ച്ചയുടെ നട്ടെല്ലെന്നാണ് തൊഴില്‍ വിപണിയെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ 50% തീരുവ കയറ്റുമതി മേഖലയ്ക്ക് ആഘാതമായി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 18 ശതമാനവും യുഎസിലേക്ക് ആയിരുന്നു. ഇത് തിരിച്ചടിയുണ്ടാക്കി. ജിഎസ്ടി പരിഷ്‌കാരം നടപ്പാക്കിയും ആദായനികുതി ഇളവുകള്‍ അനുവദിച്ചും പണപ്പെരുപ്പം നിയന്ത്രിച്ചും ഇന്ത്യ ജിഡിപി വളര്‍ച്ചയെ ഉലയാതെ പിടിച്ചുനിര്‍ത്തി. റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും നേട്ടമായി. അതേസമയം, ആഗോളതലത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം (2026-27) ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരുമെന്ന വിലയിരുത്തലും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

Economic Survey pegs India's potential growth between 6.8-7.2% in FY27, outlook positive despite global risks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

'അന്ന് ഒരാളും പിന്തുണച്ചില്ല, ബഹുമാനിച്ചില്ല, പിന്നെന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം'- തുറന്നടിച്ച് യുവരാജ് സിങ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 608 lottery result

കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിൽ

SCROLL FOR NEXT