പള്ളിയുടെ നിർമ്മാണത്തിനാണ് ലേലം നടന്നത് പ്രതീകാത്മ ചിത്രം
India

ഒരു മുട്ട വിറ്റ് കിട്ടിയത് 2.26 ലക്ഷം രൂപ; കശ്മീരില്‍ നിന്ന് ഒരു ലേലക്കഥ

ജമ്മു കശ്മീരില്‍ മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടന്ന ലേലത്തില്‍ ഒരു മുട്ട വിറ്റുപോയത് 2.26 ലക്ഷം രൂപയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടന്ന ലേലത്തില്‍ ഒരു മുട്ട വിറ്റുപോയത് 2.26 ലക്ഷം രൂപയ്ക്ക്. ലേലത്തില്‍ വാങ്ങിയ മുട്ട വീണ്ടും പള്ളിയ്ക്ക് തന്നെ മടക്കിനല്‍കി ഒന്നിലധികം തവണ ലേലം നടത്തിയാണ് ഇത്രയുമധികം രൂപ സമാഹരിച്ചത്. പള്ളിയുടെ നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ച വിശ്വാസികളാണ് മുട്ട ലേലത്തില്‍ വാങ്ങിയ ശേഷം പള്ളിക്ക് തന്നെ തിരികെ നല്‍കി മാതൃകയായത്. ഒടുവില്‍ യുവ ബിസിനസുകാരനായ ഡാനിഷ് അഹമ്മദ് 70,000 രൂപയ്ക്കാണ് മുട്ട വാങ്ങിയത്. ഒന്നിലധികം ദിവസങ്ങളിലായി നടന്ന ലേലത്തിലൂടെ മുട്ടയില്‍ നിന്ന് മാത്രം 2,26,350 രൂപയാണ് സമാഹരിച്ചത്.

വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് പള്ളിയുടെ നിര്‍മ്മാണത്തിന് നാട്ടുകാര്‍ ഉദാരമായി സംഭാവന ചെയ്തത്. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള സോപാറിലെ ഒരു ഗ്രാമത്തിലാണ് ഹൃദയസ്പര്‍ശിയായ മുട്ടയുടെ ലേലം നടന്നത്. പള്ളിയുടെ നിര്‍മ്മാണത്തിനായി പള്ളി കമ്മിറ്റിയാണ് ജനങ്ങളില്‍ നിന്ന് സംഭാവന തേടിയത്. പണമായും അല്ലാതെയുമാണ് സംഭാവന സ്വീകരിച്ചിരുന്നത്. ഒരു വയോധികയാണ് മുട്ട സംഭാവനയായി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പണത്തിന്റെ രൂപത്തിലല്ലാതെ കിട്ടുന്ന സാധനങ്ങളാണ് ലേലത്തില്‍ വിറ്റത്. ഇക്കൂട്ടത്തിലാണ് മുട്ട സ്റ്റാർ ആയത്. ലേലത്തില്‍ വിറ്റ മുട്ടയില്‍ നിന്നാണ് രണ്ടുലക്ഷത്തിലധികം രൂപ ലഭിച്ചത്. ഒരു മുട്ടയ്ക്ക് വേണ്ടി മൂന്ന് ദിവസമാണ് ലേലം നടന്നത്. ഓരോ റൗണ്ട് കഴിയുമ്പോഴും പണം മുടക്കി ലേലത്തില്‍ വാങ്ങിയ മുട്ട തിരികെ പള്ളി കമ്മിറ്റിക്ക് നല്‍കുകയാണ് ചെയ്തത്. പള്ളി നിര്‍മ്മാണത്തിന് കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയാണ് ലേലത്തില്‍ പങ്കെടുത്തവര്‍ കൂടുതല്‍ ഉദാരമനസ്‌കത കാണിച്ചത്.

ലേലത്തിന്റെ അവസാന ദിവസം യുവ ബിസിനസുകാരനായ ഡാനിഷ് അഹമ്മദ് ആണ് മുട്ട വാങ്ങിയത്. 70000 രൂപയാണ് ഒരു മുട്ടയ്ക്ക് ആയി ഡാനിഷ് മുഹമ്മദ് സംഭാവന ചെയ്തത്. പള്ളി നിര്‍മ്മാണം വേഗം തീരുന്നതിന് വേണ്ടിയും വിശ്വാസത്തിന്റെ ഭാഗമായുമാണ് ഇത്രയുമധികം രൂപ സംഭാവന നല്‍കിയതെന്ന് ഡാനിഷ് അഹമ്മദ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT