പ്രതീകാത്മക ചിത്രം 
India

പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ല, ബൈക്കെടുത്ത് യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ചു; എഞ്ചിനിയര്‍ അറസ്റ്റില്‍ 

30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷത്തിന് പണമുണ്ടാക്കാന്‍ യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ച സംഭവത്തില്‍ 31കാരന്‍ അറസ്റ്റില്‍. എഞ്ചിനിയര്‍ ആയ മോഹിത് ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹി മാന്‍സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്. 

ബൈക്കിലെത്തിയ ഒരാള്‍ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയേതുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ബൈക്കിന്റെ ഇരു നമ്പര്‍ പ്ലേറ്റിലും രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. 

ഞായറാഴ്ച വിഡിയോ ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്. ചോദ്യംചെയ്തപ്പോള്‍ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ പണം ഇല്ലാതിരുന്നതിനാലാണ് കമ്മല്‍ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

രണ്ട് ലക്ഷം രൂപ ശമ്പളം!, ഗ്രേഡ് 'എ' ഓഫീസർ തസ്തിക; കേന്ദ്ര സർക്കാർ ജോലി നേടാം

മരം പോലെ വളരും, വര്‍ഷങ്ങളോളം കായ് തരും; നാടന്‍ വെണ്ട വീട്ടില്‍ വളര്‍ത്താം

ഈ 5 വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കരുത്

ചപ്പാത്തിമാവ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്, കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം?