വീഡിയോ ദൃശ്യം 
India

യുവാവിന്റെ ക്രൂരത; ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ ഡ‍്രൈവിങ്; അറസ്റ്റ് (വീഡിയോ)

യുവാവിന്റെ ക്രൂരത; ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ ഡ‍്രൈവിങ്; അറസ്റ്റ് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

മം​ഗളൂരു: അവശ നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് തടസമുണ്ടാക്കി വാഹനമോടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം മംഗളൂരു ദേശീയപാത 66ൽ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും ഇടയിലാണ് സംഭവം. 

രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. ഉള്ളാൾ സോമേശ്വര സ്വദേശി ചരൻ ആണ് ആംബുലൻസിന് തടസമുണ്ടാക്കി കാറോടിച്ചത്. പല തവണ ഹോണും സൈറണും മുഴക്കിയിട്ടും ഇയാൾ വഴി കൊടുക്കാൻ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.

മുന്നിലുള്ള എർട്ടി​ഗ കാർ വഴി തടസപ്പെടുത്തുന്നതിന്റെ വീഡിയോ ആംബുലൻസിനകത്ത് ഉള്ളവർ തന്നെ ചിത്രീകരിച്ച് പൊലീസിന് അയച്ചു. ഇതോടെ മംഗളൂരു ദക്ഷിണ ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു'; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍ വായില്‍ പഴമായിരുന്നോ?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം