പൂവ്വാലശല്യത്തിന് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കൈകാര്യം ചെയ്യുന്നു 
India

ആരുമില്ലാത്ത തക്കത്തിന് വീട്ടില്‍ കയറി സ്ത്രീയെ കയറിപ്പിടിച്ചു, യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ചു, ചെരുപ്പ് മാലയണിയിച്ച് പരേഡ്; നാട്ടുകാരുടെ ശിക്ഷ

രാജസ്ഥാനില്‍ പൂവ്വാലശല്യം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പൂവ്വാലശല്യം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. നിര്‍ബന്ധിച്ച് ചെരുപ്പുമാലയണിയിച്ചും മൂത്രത്തില്‍ കുളിപ്പിച്ചും പൊതുനിരത്തില്‍ പരേഡ് നടത്തിയുമാണ് നാട്ടുകാര്‍ യുവാവിനെ ശിക്ഷിച്ചത്.

ഭില്‍വാരയിലെ ഒരു ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. യുവാവിനെ കൊണ്ട് പൊറുതിമുട്ടിയതിനെ തുടര്‍ന്നാണ് കടുത്ത തീരുമാനം എടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടികളെ യുവാവ് കളിയാക്കുന്നത് പതിവാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആരോരുമില്ലാത്ത സമയത്ത് ഒരു വീട്ടില്‍ കയറി സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. സ്ത്രീ ഒച്ചവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂടുകയും യുവാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്നായിരുന്നു നാട്ടുകാരുടെ വക ശിക്ഷാവിധി.

മുഖത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. തുടര്‍ന്ന് ചെരുപ്പുമാല അണിയിക്കുകയായിരുന്നു. തലയിലൂടെ മൂത്രം ഒഴിച്ചശേഷം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് നാടുമുഴുവന്‍ നടത്തിച്ച് പരേഡ് നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബനേഡ പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT