ഫയല്‍ ചിത്രം 
India

അമ്മയോട് പ്രധാനമന്ത്രിക്ക് ‘നോ’ പറയാനാവില്ല; മോദിയുടെ അമ്മക്ക് വികാരനിർഭരമായ കത്തെഴുതി കർഷകൻ 

ഫിറോസ്പൂരിലെ ഹർപ്രീത് സിംഗ് എന്ന കർഷകനാണ് മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് കത്തെഴുതിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കർഷകസമരം ഫലംകാണാതെ മാസങ്ങളായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അമ്മയ്ക്ക് വികാരനിർഭരമായ കത്തെഴുതി പഞ്ചാബ് കർഷകൻ. കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്ന കത്തിൽ അമ്മ ആവശ്യപ്പെട്ടാൽ മകനായ പ്രധാനമന്ത്രി അനുസരിക്കുമെന്നാണ് പറയുന്നത്. ഫിറോസ്പൂരിലെ ഹർപ്രീത് സിംഗ് എന്ന കർഷകനാണ് മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് കത്തെഴുതിയത്. 

അമ്മയെ ദൈവം പോലെ കരുതുന്ന ഒരിന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്ന് ഹർപ്രീത് സംഗ് കത്തിൽ പറയുന്നു.‘അതീവ ദുഃഖത്തോടെയാണ് ഞാൻ ഈ കത്തെഴുതുന്നത്. കാർഷിക ഭേദഗതി നിയമം പിൻവലിക്കുന്നതിനായി രാജ്യത്തെ അന്നദാതാക്കളായ കർഷകർ കഠിനമായ കാലാവസ്ഥയിലും തെരുവിൽ ഉറങ്ങുന്നത് താങ്കളും കാണുന്നുണ്ടാവും. പ്രക്ഷോഭകരിൽ 90-95 വയസുള്ളവർ വരെയുണ്ട്. അവരെ കൂടാതെ കുട്ടികളും സ്ത്രീകളുമുണ്ട്. കഠിനമായ തണുപ്പ് പ്രക്ഷോഭകരെ രോഗികളാക്കുകയാണ്. അവരുടെ ജീവൻ നഷ്ടപ്പെടുന്നത് നമുക്കെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്’ കത്തിൽ പറയുന്നു.

കർഷകർക്ക് അനുകൂലമായി സമരം ചെയ്യുമ്പോൾ ഹർപ്രീതിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. "ഇന്ത്യൻ പ്രധാനമന്ത്രിക്ക് കർഷകരെ അവഗണിക്കാനായേക്കും എന്നാൽ, അമ്മ പറഞ്ഞാൽ അനുസരിക്കാതിരിക്കുമോ? താങ്കളുടെ മകനായ ഇന്ത്യൻ പ്രധാനമന്ത്രി കർഷക വിരുദ്ധനിയമം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് ‘നോ’ പറയാനാവില്ല", ഹർപ്രീത് കത്തിൽ കുറിച്ചത് ഇങ്ങനെ.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം