India

'യെസ് ഓര്‍ നോ' ഉത്തരം മതിയെന്ന് കര്‍ഷകര്‍ചര്‍ച്ച തുടരുന്നു; കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ

അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വച്ചാണ് ചര്‍ച്ച.  

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  കര്‍ഷകസംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചര്‍ച്ചകള്‍ തുടരുന്നു. അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വച്ചാണ് ചര്‍ച്ച.  അമിത് ഷായുടെ വസതിയില്‍വച്ച് ചര്‍ച്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റുകയായിരുന്നു. മാധ്യമങ്ങളെ മാറ്റാനാണ് വേദി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ആറാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ഒരു വിഭാഗം കര്‍ഷകരെ അമിത് ഷാ അനുരഞ്ജന ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. രണ്ട് സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

അതിനിടെ തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ന് നടക്കുന്ന ചര്‍ച്ചയിലും 'അതേ എന്നോ അല്ല' എന്നോ ഉള്ള മറുപടികളില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് അമിത് ഷായില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം